കക്ക പെപ്പര്‍ ഫ്രൈ
ചേരുവകള്‍
കക്കയിറച്ചി 500 ഗ്രാം
വെളിച്ചെണ്ണ 50 മില്ലി
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
പച്ചമുളക് മൂന്നെണ്ണം
സവാള 100 ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മുളക് പൊടി അര ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഗരംമസാല ഒരു നുള്ള്
തേങ്ങാപ്പാല്‍ 50 മില്ലി
ചേരുവകള്‍
കക്കയിറച്ചി 500 ഗ്രാം
വെളിച്ചെണ്ണ 50 മില്ലി
ഇഞ്ചി 25 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
പച്ചമുളക് മൂന്നെണ്ണം
സവാള 100 ഗ്രാം
കറിവേപ്പില രണ്ട് കതിര്‍പ്പ്
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മുളക് പൊടി അര ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഗരംമസാല ഒരു നുള്ള്
തേങ്ങാപ്പാല്‍ 50 മില്ലി
പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാക്കി, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവയിട്ട് ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റുക. ശേഷം തീ കുറച്ച്, കറിപ്പൊടികളെല്ലാം ചേര്‍ക്കുക. അല്‍പ്പം വെള്ളമൊഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഉപ്പും കുരുമുളകും പിന്നെ കക്കയിറച്ചിയും ചേര്‍ക്കുക. പകുതി വേവാകുമ്പോള്‍, തേങ്ങാപ്പാല്‍ ചേര്‍ക്കുക. വെള്ളം നന്നായി വറ്റുന്നതുവരെ, ഇളക്കുക. തക്കാളി മുറിച്ചത് ചേര്‍ത്ത് അലങ്കരിക്കുക.