- തേങ്ങാപ്പാല്‍ ആവശ്യത്തിന്
- കടുക് പത്ത് ഗ്രാം
- ഏലയ്ക്ക പത്ത്
- ഗ്രാമ്പൂ അഞ്ച്
- കറുവാപ്പട്ട രണ്ട് ഇഞ്ച് കഷ്ണം
- വെളുത്തുള്ളി 50 ഗ്രാം
- ഇഞ്ചി 50 ഗ്രാം
- പച്ചമുളക് 30 ഗ്രാം
- ചെറിയ ഉള്ളി 650 ഗ്രാം
- മഞ്ഞള്‍പ്പൊടി 10 ഗ്രാം
- മുളക്‌പൊടി 25 ഗ്രാം
- മല്ലിപ്പൊടി 60ഗ്രാം
- ചതച്ച കുരുമുളക് 20 ഗ്രാം
- തക്കാളി 100ഗ്രാം
- ജീരകം 20 ഗ്രാം
- ഉലുവ പത്ത് ഗ്രാം
- തേങ്ങാപ്പാല്‍ 100 മില്ലി
- താറാവ് ഒരു കിലോ
പാകം ചെയ്യുന്ന വിധം
കുരുമുളകും ഉപ്പും കുഴച്ച് താറാവ്കഷ്ണങ്ങളില്‍ പിടിപ്പിക്കുക. അര മണിക്കൂറെങ്കിലും മസാല പിടിക്കാന്‍ വെയ്ക്കണം. എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം. അടി കട്ടിലുള്ള പാത്രത്തില്‍ 30 മില്ലി വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് ബ്രൗണ്‍ നിറമാവുംവരെ വഴറ്റുക. തീ ചെറുതാക്കി മഞ്ഞള്‍-മല്ലി-മുളക് പൊടികള്‍ ചേര്‍ക്കുക. ഇവയുടെ പച്ചമണം മാറുംവരെ വഴറ്റണം. ജീരകം-ഉലുവ പൊടിച്ച് മസാലയില്‍ ചേര്‍ക്കുക.തക്കാളിയും കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കണം. ഇതിലേക്ക് വറുത്ത താറാവ് കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം.