ചൂര പറ്റിച്ചത്
ചേരുവകള്‍
ചേരുവകള്‍
ചെറിയ കഷണങ്ങളാക്കിയ ചൂര അരക്കിലോ
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കാശ്്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് മൂന്ന് ടീസ്പൂണ്‍
കുടംപുളി രണ്ട്
ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കാശ്്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് മൂന്ന് ടീസ്പൂണ്‍
കുടംപുളി രണ്ട്
ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരകപ്പ് ഉപ്പുവെള്ളത്തില്‍ കുടംപുളി കുതിര്‍ത്തുവെയ്ക്കുക. മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും കുഴമ്പാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഒരു കതിര്‍പ്പ് കറിവേപ്പിലയിടുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത്് വഴറ്റുക. അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് ബ്രൗണ്‍ നിറമാവും വരെ വറുക്കുക. മുളക്-മഞ്ഞള്‍ പേസ്റ്റ് ചേര്‍ത്ത് എണ്ണ തെളിയുംവരെ ഇളക്കുക. അരക്കപ്പ് വെള്ളവും കുടംപുളി സത്തും ചേര്‍ക്കണം. ഒരു മിനുട്ട് തിളപ്പിച്ചശേഷം മീന്‍കഷ്ണങ്ങള്‍ ചേര്‍ക്കാം. ശേഷം ഉലുവപ്പൊടി ചേര്‍ത്ത് പത്തുമിനുട്ട് ചെറുതീയില്‍ വേവിക്കണം. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്‍പ് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. കുറച്ച് നേരം അടച്ച് വെച്ചിട്ട് വേണം വാങ്ങാന്‍. മണ്‍ചട്ടിയില്‍ പാകം ചെയ്ത് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുമ്പോഴാണ് സ്വാദ്.