തൃപ്പൂണിത്തുറ-വൈക്കം റോഡിലെ പ്രസിദ്ധമായ മുല്ലപ്പന്തല്‍ കള്ളുഷാപ്പിലെ പ്രധാനവിഭവമായ താറാവുകറി
ചേരുവകള്‍
1. താറാവ്- അരക്കിലോ2. സവാള- 300 ഗ്രാം
3. ഇഞ്ചി- രണ്ട് കഷ്ണം
4. പച്ചമുളക്- നാലെണ്ണം
5. വെളുത്തുള്ളി- മൂന്ന് അല്ലി
6. കറിവേപ്പില- ഒരു തണ്ട്
7. തക്കാളി- മൂന്നെണ്ണം
8. മുളകുപൊടി- ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍
11. വെളിച്ചെണ്ണ- നൂറു മില്ലി
12. തേങ്ങാപ്പാല്‍-ഒരു തേങ്ങയുടേത്
13. ഉപ്പ്- പാകത്തിന്
അരപ്പിനുള്ളത്
1. തേങ്ങ വറുത്തത്- ഒരെണ്ണം2. ഉണക്കമുളക്- അഞ്ചെണ്ണം
3. ചുവന്നുള്ളി- പത്തെണ്ണം
4. കറിവേപ്പില- ഒരു തണ്ട്
5. പെരുംജീരകം- ഒരു ടീസ്പൂണ്‍
6. കുരുമുളക്- രണ്ട് ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് വറുത്തരച്ച അരപ്പില്‍ അരക്കപ്പ് ചൂടുവെള്ളം ഒഴിക്കുക. താറാവ് കഷ്ണങ്ങള്‍ അതിലേക്കിടുക. താറാവ് നന്നായി വെന്തുകുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക.
PRASOON