വറുത്തരച്ച കപ്പക്കറി
ആവശ്യമുള്ള സാധനങ്ങള്‍
1 കപ്പ (ചെറുതാക്കി മുറിച്ചത്) അവരവരുടെ ആവശ്യത്തിനുള്ള അളവില്‍2 തേങ്ങ- അരമുറി( വറുത്ത് അരച്ചത്)
3 മഞ്ഞള്‍- അര ടീസ്‌പൂണ്‍
4 ചിക്കന്‍ മസാല- രണ്ട് ടീസ്‌പൂണ്‍
5 ചെറിയ ഉള്ളി- അഞ്ചെണ്ണം
6 വെളുത്തുള്ളി- അഞ്ചെണ്ണം
7 പച്ചമുളക് - മൂന്നെണ്ണം
8 കടുക്- ഒരു ടീസ്‌പൂണ്‍
9 വെളിച്ചെണ്ണ - ആവശ്യത്തിന്
10 ഉപ്പ് - ആവശ്യത്തിന്
11 വെള്ളം- ആവശ്യത്തിന്
12 കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പക്കഷണങ്ങള്‍ അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടിയം ചേര്‍ത്ത് ഉടഞ്ഞുപോകാതെ വേവിച്ച് വാര്‍ത്തുവയ്‌ക്കുക. ചുമന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് തേങ്ങ നന്നായി വറുത്ത് അരച്ചെടുക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് അതിലേയ്‌ക്ക് രണ്ട് അല്ലി ചുവന്നുള്ളി അരിഞ്ഞതും പച്ചമുളകും ഇട്ട് മൂപ്പിയ്‌ക്കുക. ഒപ്പം രണ്ട് ടീസ്‌പൂണ്‍ ചിക്കന്‍ മസാലയും ചേര്‍ക്കുക.
ഇത് കരിഞ്ഞുപോകാതെ നന്നായി ഇളക്കി അല്‍പസമയം കഴിയുമ്പോള്‍ വേവിച്ചുവച്ച കപ്പയും ചേര്‍ത്ത് ഉടഞ്ഞുപോകാതെ ഇളക്കുക. ഇതിലേയ്‌ക്ക് വറുത്തരച്ച് വച്ച തേങ്ങ ചേര്‍ക്കുക. തേങ്ങയ്‌ക്കൊപ്പം കറിയ്‌ക്ക് ആവശ്യമായ വെള്ളവും ചേര്‍ക്കാം. ഇത് നന്നായി തിളച്ചുകഴിഞ്ഞാല്‍ കറിവേപ്പില ചേര്‍ത്ത് തീയില്‍ നിന്നും മാറ്റുക.
മേമ്പൊടി
ചപ്പാത്തി, അപ്പം, ചോറ് എന്നിവയോടൊപ്പമെല്ലാം ഈ കറി ഉപയോഗിക്കാം. കപ്പ വേവിക്കുമ്പോള്‍ ചേര്‍ക്കുന്ന മഞ്ഞപ്പൊടിയല്ലാതെ വേറെ മുളകുപൊടിയോ മഞ്ഞള്‍ പൊടിയോ കറിയില്‍ ചേര്‍ക്കേണ്ടതില്ല. ചിക്കന്‍ മസാലയില്‍ ഇവ വേണ്ട അളവില്‍ ഉണ്ടായിരിക്കും. എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് പച്ചമുളകിന്റെ എണ്ണം കൂട്ടാം.
തേങ്ങ വറുത്തരയ്‌ക്കാതെയും കപ്പകറിവയ്‌ക്കാം, ചിക്കന്‍ മസാലയ്‌ക്ക് പകരം മല്ലിപ്പൊടിയും മുളക് പൊടിയും ചേര്‍ത്തും കപ്പക്കറി തയ്യാറാക്കാം. കപ്പ വെന്ത് ഉടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മാത്രം.