ഓറഞ്ച് കപ്പ് കേക്ക് വിത്ത് മേപ്പിള്‍ ഫ്രോസ്റ്റിങ്




ഓറഞ്ച് കപ്പ് കേക്ക് വിത്ത് മേപ്പിള്‍ ഫ്രോസ്റ്റിങ്



01. മൈദ - രണ്ട് കപ്പ്
പഞ്ചസാര - ഒരു കപ്പ്
ബേക്കിങ് പൗഡര്‍ - അര ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ - അര ചെറിയ സ്പൂണ്‍
ഉപ്പ് - അര ചെറിയ സ്പൂണ്‍

02. മുട്ട - ഒന്ന്
ഓറഞ്ച് തൊലി ചുരണ്ടിയത് - ഒന്നു , രണ്ടുവലിയ സ്പൂണ്‍

03. പഞ്ചസാര - അരക്കപ്പ്
04. വെജിറ്റബിള്‍ ഓയില്‍ - മുക്കാല്‍ കപ്പ്
05. മോര് - ഒരു കപ്പ്


പാകം ചെയ്യുന്ന വിധം

01. അവ്ന്‍ 350. ഞ്ച ല്‍ ചൂടാക്കിയിടുക.
02. 24 മഫിന്‍ ടിന്നുകളില്‍ പേപ്പര്‍ ലൈനിങ് ഇട്ടു വയ്ക്കുക.
03. ഇടത്തരം വലുപ്പമുളള ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക.
04. ഒരു വലിയ ബൗളില്‍ രണ്ടാമത്തെ ചേരുവ എടുത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
05. ഇതിലേക്കു പഞ്ചസാര ചേര്‍ത്തു വീണ്ടും അടിക്കുക.
06. ഇതില്‍ എണ്ണ ചേര്‍ത്തടിച്ച ശേഷം മോരു ചേര്‍ത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
07. ഈ മിശ്രിതത്തില്‍ യോജിപ്പിച്ചു വച്ചിരിക്കുന്ന മൈദ മിശ്രിതം ചേര്‍ത്തു മിക്‌സിയുടെ ബൗളിലാക്കി , ചെറിയ സണുീഡില്‍ അടിച്ചു യോജിപ്പിക്കുക. അധികം അടിക്കരുത്.

08. ഓരോ മഫീന്‍ ടിന്നിലും കാല്‍ കപ്പ് വീതം മാവ് സ്പൂണ്‍ കൊണ്ടു കോരിയൊഴിക്കുക.
09. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 25 മുതല്‍ 28 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ടൂത്പിക് നടുവില്‍ കുത്തി പുറത്തെടുത്താല്‍ , അതില്‍ കേക്ക് പറ്റിപ്പിടിച്ച് ഇരിക്കരുത്.

10. പുറത്തെടുത്തു വയര്‍ റാക്കില്‍ വച്ചു ചൂടാറിയശേഷം ഫ്രോസ്റ്റിങ് മുകളില്‍ തേച്ച് ഉപയോഗിക്കാം.
11. മേപ്പിള്‍ ഫ്രോസ്റ്റിങ് തയാറാക്കാന്‍ മൂന്നിലൊന്നു കപ്പ് വെണ്ണ ഉരുക്കി , അടുപ്പില്‍ നിന്നു വാങ്ങുക. ഇതിലേക്ക് രണ്ടു കപ്പ് ഐസിങ് ഷുഗറും കാല്‍ കപ്പ് മേപ്പിള്‍ സിറപ്പും യോജിപ്പിച്ച് ഇളക്കുക.

12. മേപ്പിള്‍ സിറപ്പും പകരം ഓറഞ്ച് ജ്യൂസ് ചേര്‍ത്താല്‍ ക്രീമി ഓറഞ്ച് ഗ്ലേസ് ഫ്രോസ്റ്റിങ് ലഭിക്കും.

.

(Manorama)


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs