01. ബീഫ് - 200 ഗ്രാം
02. സവാള - ഒരു വലുത്, നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് - രണ്ട്, അരിഞ്ഞത്
ഇഞ്ചി - അരയിഞ്ചു കഷണം, അരിഞ്ഞത്
ഉപ്പ്, വിനാഗിരി - പാകത്തിന്
കറിവേപ്പില- കുറച്ച്
അരപ്പിന്
03. മുളകുപൊടി - ഒരു വലിയ സ്പൂണ്‍
മല്ലിപ്പൊടി - ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
കുരുമുളക് - ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി - രണ്ട് അല്ലി
ഏലയ്ക്ക - രണ്ട്
കറുവാപ്പട്ട - ഒരിഞ്ചു കഷണം
ഗ്രാമ്പൂ- രണ്ട്
ചുവന്നുള്ളി - രണ്ട്
തേങ്ങാപ്പാല്‍, ഒന്നാംപാല്‍- ഒന്നരക്കപ്പ്
രണ്ടാം പാല്‍- ഇറച്ചി വേവിക്കാന്‍ ആവശ്യത്തിന്
എണ്ണ- ഒരു വലിയ സ്പൂണ്‍
ഉരുളക്കിഴങ്ങ് - ഒന്ന്, കഷണങ്ങളാക്കിയത്.
പാകം ചെയ്യുന്ന വിധം
01. ഇറച്ചി സ്ലൈസ് ചെയ്തശേഷം കത്തിയുടെ പുറകുവശം കൊണ്ട് ഇറച്ചി നന്നായി അടിച്ചു മൃദുവാക്കുക.
02. മൃദുവാക്കിയ ഇറച്ചി, രണ്ടാമത്തെ ചേരുവയുമായി യോജിപ്പിച്ച്, 10 മിനിറ്റ് വയ്ക്കുക.
03. ഇതില്‍ മൂന്നാമത്തെ ചേരുവ മയത്തില്‍ അരച്ചതും രണ്ടാം പാലും ചേര്‍ത്ത്, ഇറച്ചി പ്രഷര്‍കുക്കറില്‍ വേവിക്കുക.
04. എണ്ണ ചൂടാക്കി, ഉരുളക്കിഴങ്ങു വറുത്തു മാറ്റുക.
05. ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി മാത്രം കോരിയെടുത്തു ചേര്‍ത്തു നന്നായി വറക്കുക. ഇറച്ചി, ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ കോരി മാറ്റിവയ്ക്കുക.
06. അതേ എണ്ണയിലേക്ക് ഇറച്ചി വേവിച്ച ഗ്രേവി ചേര്‍ത്തു വഴറ്റുക. മസാല നല്ല ബ്രൗണ്‍ നിറമായി, എണ്ണ തെളിയുമ്പോള്‍, ഒന്നാം പാല്‍ ചേര്‍ത്തിളക്കുക.
07. ഗ്രേവി കുറുകി വരുമ്പോള്‍ ഇറച്ചിയും ഉരുളക്കിഴങ്ങു വറുത്തതും ചേര്‍ത്തിളക്കി, ഒരു മിനിറ്റിനുശേഷം വാങ്ങാം.