കോഴിക്കോടന്‍ കോഴി ബിരിയാണി
ചേരുവകള്‍
1. ബിരിയാണി അരി : ഒരു കി.ഗ്രാം2. കോഴി: ഒന്നര കി.ഗ്രാം
3. സവാള: അര കി.ഗ്രാം
4. തക്കാളി: കാല്‍ കി.ഗ്രാം
5. മുളകുപൊടി: രണ്ടു ടീസ്‌പൂണ്‍
6. മല്ലിപ്പൊടി: രണ്ടു ടേബിള്‍സ്‌പൂണ്‍
7. മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍
8. മല്ലിയില, പൊതിനയില: കാല്‍ കപ്പ്
9. തൈര്: അര കപ്പ്
10. നെയ്യ്: അര കപ്പ്
11. ഉപ്പ്: :ആവശ്യത്തിന്
12. ഇഞ്ചി വലിയ കഷണം
13. പച്ചമുളക്: എട്ടെണ്ണം
14. വെളുത്തുള്ളി: രണ്ടുകുടം
15. മല്ലിയില, പുതിന അരച്ചത്‌്: രണ്ടു ടേബിള്‍സ്‌പൂണ്‍ വീതം
16. കുരുമുളകുപൊടി: ഒന്നര ടീസ്‌പൂണ്‍
17. ഗരംമസാലപ്പൊടി: ഒന്നര ടേബിള്‍സ്‌പൂണ്‍
18. പെരുംജീരകം: ഒന്നര ടീസ്‌പൂണ്‍
19. ജീരകം: അര ടീസ്‌പൂണ്‍
20. കസ്‌്കസ് : കാല്‍ കപ്പ്
21. നാരങ്ങാനീര്: ഒരെണ്ണത്തിന്റെ
22. അണ്ടിപ്പരിപ്പ്, മുന്തിരി: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി പകുതി വേവില്‍ ഉപ്പിട്ടു വേവിച്ച് ഊറ്റിയെടുക്കുക. അഞ്ചാമത്തെ ചേരുവകള്‍ അരച്ചു നാരങ്ങാനീരും ചേര്‍ത്തു പത്തുമിനിട്ട് വയ്‌ക്കുക. മൂന്നാമത്തെ ചേരുവകള്‍ മുറിച്ചെടുക്കുക. ബാക്കിയുള്ള എല്ലാ മസാലകളും ഇറച്ചിയില്‍ ചേര്‍ത്തു നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇതിലേക്ക് അല്‌പം നെയ്യും ചേര്‍ത്ത് അടുപ്പില്‍വച്ചു വേവിക്കുക. ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ പകുതി വേവിച്ച ചോറ് ഇതിന്റെ മുകളില്‍ നിരത്തുക. ഒമ്പതാമത്തെ ചേരുവകള്‍ നെയ്യില്‍ വറുത്തുകോരുക. അതു ചോറിനു മുകളില്‍ നിരത്തുക. ആവശ്യമെങ്കില്‍ പനിനീരില്‍ അല്‌പം മഞ്ഞക്കളര്‍ കലക്കി മേലെ തൂവുക. പാത്രം അടച്ചുവയ്‌ക്കുക. മുകളിലും താഴെയും കനലിട്ട് ദം ചെയ്യുക. ശേഷം ഉപയോഗിക്കാം.
(Mangalam)