വീട്ടിൽ അവയ്‌ലബിൾ ആയ പരിപുകളെല്ലാമെടുത്ത് കുതിർത്തു വെയ്ക്കണം. ഞാൻ ദാ മിടുക്കിയായി തലേ ദിവസം തന്നെ കടലപ്പരിപ്പ്,തുവരപ്പരിപ്പ്,ചെറുപയർ പരിപ്പ്,ഉഴുന്നുപരിപ്പ് എല്ലാം ശകലം ശകലം എടുത്ത് വെള്ളത്തിൽ മുക്കിവച്ചാരുന്നു. എന്നിട്ട് ആ പരിപ്പുകളെല്ലാം കൂടെ ഇത്തിരി വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ആ മിക്സിലേക്ക് ഇത്തിരി റവയും ഉപ്പും സവാള, പച്ചമുളക്,കറിവേപ്പില ഐറ്റംസ് കുഞ്ഞുകുഞ്ഞായി അരിഞ്ഞതും ചേർത്ത് ഇഡ്ഡലിപ്പരുവത്തിൽ മിക്സ് ചെയ്യണം. പിന്നെന്താ. ഇഡ്ഡലിത്തട്റ്റിൽ ഒഴിച്ച് സ്റ്റീം ചെയ്യാൻ വെയ്ക്ക്. പിന്നെ അതിനെ മൈൻഡ് ആക്കണ്ട. അതവിടിരുന്നു വെന്തോളും.
അതു വെന്തു വരുമ്പോഴേക്കും ഇഞ്ചിചട്നിയെ ശരിപ്പെടുത്താം.
ഇത്തിരി എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് കുറച്ച് ഉലുവയും ജീരകവും മല്ലിയും ഉണക്കമുളകും ഇട്ടിളക്കി ഇത്തിരി മുളകുപൊടീം പിന്നെ കുറച്ചധികം ഇഞ്ചീം കുറച്ച് വെളുത്തുള്ളീം അരിഞ്ഞ് പച്ചമണം മാറുന്നതു വരെ ചീനച്ചട്ടിയിൽ ഇട്ട് ഒന്നു ചൂടാക്കണം. എന്നിട്ട് ഇതിനെ എടുത്ത് മിക്സീടെ ചോട്ടാജാറിൽ നിക്ഷേപിച്ച് അതിലേക്ക് കുറച്ച് ശർക്ക്കരയും ഉപ്പും പുളിപിഴിഞ്ഞ വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കണം. ദിത്രേയുള്ളൂ കാര്യം.
(Source)