ഓട്സ് അപ്പം...
ഈ ഒരു വിഭവത്തെ പറ്റി അത്രെമെ പറയാനുള്ളൂ. വിശപ്പും കുഴിമടീം ഏതാണ്ട് ഒരേ ലെവലിൽ ഹൈ ആയി നിന്നപ്പോൾ ഉണ്ടായതാണിദ്ദേഹം. പക്ഷെ പറയാതെ നിവർത്തിയില്ല. എനിക്കിതിന്റെ ടേസ്റ്റും ടെക്സ്ചറും ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു (എനിക്കു മാത്രമല്ല, എന്റെ ഗിനിപിഗ്‌സിനും) ഉണ്ടാക്കാനാണെങ്കിലോ ഭീകര ഈസിയും.ദാ ദിങ്ങനെ:
ഒരു പിടി ഓട്സ് എടുത്ത് ബൌളിലെക്കിടണം. കൂടെ കുറച്ച് ശർക്കര പൊടിച്ചതും. അതിലേക്ക് ഇത്തിരി ചെറുചൂടുള്ള പാലും ഒരു മുട്ടേടേ വെള്ളേം ഇട്ട് ഓംലെറ്റു പരുവത്തിൽ അടിച്ചു യോജിപ്പിക്കുക. ഓട്സ് ഒരുപാടു കുഴഞ്ഞു പോവണ്ട. വേണമെങ്കിൽ കുറച്ചു തേങ്ങയോ എള്ളോ ജീരകമോ ഫ്ലാക്സീഡ്സോ ഒക്കെ ഇടാം ഒരു സ്റ്റൈലിന്. എന്നിട്ട് ആ കൂട്ടിനെ ദോശക്കല്ലിലെക്കു പരത്തി (അധികം തിൻ ആക്കണ്ട, ഇത്തിരി കട്ടിക്കിരുന്നോട്ടെ) ചുട്ടെടുക്കുക. ചൂടോടെ തന്നെ കഴിക്കുക. അത്രെയുള്ളൂ.
(Source)