ഡെവിള്‍ ചിക്കന്‍ (Devil Chikken)




ഡെവിള്‍ ചിക്കന്‍
പി.എസ്.രാകേഷ്‌


ചെകുത്താനും ചിക്കനും തമ്മിലെന്താണ് ബന്ധം? ചോദ്യം നേപ്പാള്‍ സ്വദേശിയായ ശിവയോടായിരുന്നു. അരയിടത്തുപാലം ജങ്ഷനിലെ ഹോട്ടല്‍ മെട്രോ മാനറില്‍ ഷെഫായി ജോലി നോക്കുന്ന ശിവ കൃത്യമായ മറുപടി പറഞ്ഞില്ല. ഡെവിള്‍ ചിക്കന് ആ പേരു ലഭിച്ചതിനുപിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ ശിവ ഒരുക്കമല്ലെന്നര്‍ഥം. ആഭിചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടായ നേപ്പാളില്‍ പിറവി കൊണ്ട വിഭവമായതിനാലാകാം ഇങ്ങനെയൊരു പേരെന്ന് സമാധാനിക്കാം. എന്തായാലും മെട്രോ മാനറില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ 'ഫേവറിറ്റ് ചോയിസ്' ആയി ഡെവിള്‍ ചിക്കന്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

ചേരുവകള്‍


1. കോഴി ഇറച്ചി - എട്ടു കഷ്ണം
2. കാപ്‌സിക്കം - ഒരെണ്ണം കഷ്ണങ്ങളാക്കിയത്
3. സവാള - രണ്ടെണ്ണം (ഒരെണ്ണം വലുതായി
അരിഞ്ഞതും ഒരെണ്ണം ചെറുതായി
അരിഞ്ഞതും)
4. തക്കാളി- ഒരെണ്ണം കഷ്ണങ്ങളാക്കിയത്
5. സെലറി, ഉള്ളിത്തണ്ട്, മല്ലിയില - പത്ത് ഗ്രാം
വീതം വലുതായി മുറിച്ചത്
6. റെഡ് ചില്ലി പേസ്റ്റ് - രണ്ട് സ്​പൂണ്‍
7. ടുമാറ്റോ സോസ് - രണ്ട് സ്​പൂണ്‍
8. ചില്ലി സോസ് - ഒരു സ്​പൂണ്‍
9. വെള്ള കുരുമുളകുപൊടി - 10 ഗ്രാം
10. പഞ്ചസാര - 15 ഗ്രാം
11. വെളുത്തുള്ളി, ഇഞ്ചി - 50 ഗ്രാം
വീതം ചെറുതായി
അരിഞ്ഞത്
12. പച്ചമുളക് - മൂന്നെണ്ണം
ചെറുതായി അരിഞ്ഞത്
13. ബദാം എണ്ണ - 50 മില്ലി
14. അജിനാമോട്ടോ - എട്ട് ഗ്രാം
15. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം


പാത്രത്തില്‍ ബദാം എണ്ണ ഒഴിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കുക. റെഡ് ചില്ലി പേസ്റ്റ് ഇറച്ചിയില്‍ പുരട്ടിയശേഷം പാത്രത്തിലിട്ട് രണ്ട് മിനിറ്റ് ചൂടാക്കുക. കാപ്‌സിക്കം, വലിയ കഷ്ണങ്ങളാക്കിയ ഉള്ളി, തക്കാളി എന്നിവയിട്ട് മൂന്ന് മിനിറ്റ് ഇളക്കുക. ചില്ലി സോസ്, ടുമാറ്റോ സോസ്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. അരലിറ്റര്‍ വെള്ളമൊഴിച്ച് വറ്റുന്നതുവരെ ഇളക്കുക. പഞ്ചസാര, അജിനാമോട്ടോ എന്നിവചേര്‍ത്ത് നാല് മിനിറ്റ് നേരം ഡ്രൈ ആക്കുക. മല്ലിയിലയും സെലറിയും ഉപയോഗിച്ച് ഗാര്‍ണിഷ് ചെയ്തശേഷം ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം ചൂടോടെ വിളമ്പാം.
(Courtesy: Mathrubhumi)


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs