മധുരക്കിഴങ്ങ് ഉണ്ടായതിങ്ങനെ:
ഇഷ്ടമുള്ള കോലത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കി മുളകുപൊടീം ഉപ്പും ഇട്ട് നന്നായ് ടോസ് ചെയ്ത് മൈക്രേവേവിലേക്കു വച്ചു. വെന്തു കഴിഞ്ഞപ്പോ എടുത്ത് മിക്സ് ഹെര്‍ബ്‌സും വിതറി
പേരയ്ക്കാ സോസ്:
പഴുത്ത പേരയ്ക്ക (എന്റേതു വാടിപ്പഴുത്തതായിരുന്നു. എന്നാലും വല്യ കുഴപ്പമില്ല) തൊലി കളഞ്ഞ് , കുരു കളഞ്ഞ് (അതിനു ക്ഷമയുണ്ടെങ്കില്‍ മതി, ഞാന്‍ കുരു കളഞ്ഞില്ല :-D )നന്നായി അരച്ച് പേസ്റ്റു പോലാക്കി. അതിന്റെ കൂടെ ഉണക്കമുന്തിരി അരച്ചതും ചേര്‍ത്ത്. പിന്നെ ശകേലം ചുക്കുപൊടി, കറുവാപ്പട്ടാപൊടി,മുളകു പൊടി, ജീരകം വറുത്തുപൊടിച്ചത്,ഉപ്പ്, തരി ശര്‍ക്കര ഇട്ട് നന്നായി ഇളക്കി വെള്ളം വറ്റിച്ച് സോസ് പരുവമായപ്പോള്‍ എടുത്ത് തണുക്കാന്‍ വച്ചു.
(ആ പേരക്കകളോട് വാടല്ലേ വാടല്ലേ എന്ന് ഞാന്‍ ആവത് പറഞ്ഞതാ. കേട്ടില്ല. എന്നോട് അനുസരണക്കേടു കാണിച്ചാ ഈ കോലത്തിലാവുംംന്ന് ഇനിയെങ്കിലും മനസിലാക്കട്ടെ)

(ലേബല്‍: ഹെല്‍ത്തി റെസിപ്പീസ്)
(കൊച്ചു ത്രേസ്യ)