റെസിപ്പീം കൂടി ഇടാം. നിങ്ങക്കു വേണ്ടീട്ടു മാത്രമല്ല, എനിക്കു വേണ്ടി കൂടിയാണ്. ഓരോ സമയത്ത് തോന്നുന്നതു പോലെ ചെയുന്നതാണ്. ഇനിയൊന്നൂടെ ഉണ്ടാക്കാംന്നു വച്ചാല്‍ ഓര്‍ത്തെടുത്ത് ഇതേ കോലത്തിലാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല :-D
ഇത്തിരി മയമുള്ള പച്ചക്കറീസ്- ഇവിടെ ഞാന്‍ ഉപയോഗിച്ചത് ലോകി (bottle guord),പാലക് (spinach),കാരറ്റ്,കാപ്സിക്കം- ഗ്രേറ്റ് ചെയ്തോ കുഞ്ഞു കുഞ്ഞായി അരിഞ്ഞോ ഒക്കെ എടുത്ത് ഇഞ്ചി,വെളുത്തുള്ളി, മുളക്,മല്ലി,കുരുമുളക്,ഗരം മസാലാസ് ചേര്‍ത്ത് ഉപ്പും പിന്നെ എല്ലാത്തിനെം
കൂടി ബൈന്‍ഡ് ചെയ്യാന്‍ ഇത്തിരി കടലമാവും ചേര്‍ത്ത് നാരങ്ങാ/നെല്ലിക്കാ വലിപ്പത്തില്‍ കുഞ്ഞു കുഞ്ഞ് ഉരുളകളാക്കി. ആ ഉരുളകളെ ഒരു പരന്ന പ്ലേറ്റില്‍ നിരത്തി മൈക്രോവേവില്‍ ഒര്‍ഞ്ചു മിനിട്ട് വച്ച് ഒരു മാതിരി വേവിച്ചെടുത്തു.
അതു വേവുന്ന സമയം കൊണ്ട് അടുപ്പില്‍ ഗ്രേവി ഉണ്ടാക്കാം. നോണ്‍സ്റ്റിക്ക് പാനില്‍ സവാള കൊത്തിയരിഞ്ഞത് മൂപ്പിച്ച് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മസാലപ്പൊടി,ഉപ്പുകളൊക്കെ ഇട്ട്
പച്ചമണം മാറ്റി. എന്നിട്ട് രണ്‍റ്റു തക്കാളി നന്നായി അരച്ച് അതിലേക്കു ചേര്‍ത്തു. അതു നന്നായി വെന്ത് എല്ലാം കൂടെ മിക്സ് ആയപ്പോള്‍ കുറച്ച് വെള്ളവും ഒഴിച്ച് ഒരല്പം തൈരും ഒരു നുള്ള് ശര്‍ക്കരയും (ഇത് എന്റെ ടേസ്റ്റിന് ഇട്ടതാണ്, വേറാരും ചെയ്യാറില്ല) ഇട്ട് നന്നായി തിള വരുന്നതു വരെ വെയ്റ്റ് ചെയ്യണം. കുളുകുളാന്ന് തിലയ്ക്കുമ്പോള്‍ മൈക്രോവേവീന്ന് ഉരുളകളെടുത്ത് ഈ ഗ്രേവിയില്‍ പൂഴ്ത്തി വെയ്ക്കുക. ഒരു രണ്ടു-മൂന്ന് മിനിട്ട് ചെറുതീയില്‍ വേവിച്ചിട്ട് സ്റ്റൗ ഓഫാക്കി മല്ലിയിലയും വിതറിയാല്‍ യെല്ലാം റെഡി.

ലേബല്‍: ഹെല്‍ത്തി റെസിപ്പീസ്)
(കൊച്ചു ത്രേസ്യ)