ചെമ്മീന്‍ ബിരിയാണി
കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് കടല്‍ വിഭവങ്ങള്‍, ചെമ്മീനും, ഞണ്ടുമൊക്കെ കാണുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളിലെ മാംസാഹാരികള്‍.
ചെമ്മീന്‍ വിലയില്‍ അല്‍പം മുന്നിലാണെങ്കിലും ഇതുകൊണ്ടുണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മുളകിട്ട് കറിവച്ചും, തേങ്ങയരച്ചുവച്ചും പൊരുച്ചും വറുത്തമെല്ലാം നമ്മള്‍ ചെമ്മീന്‍ കഴിയ്ക്കാറുണ്ട്.
അതുപോലെതന്നെ ബിരിയാണിയുണ്ടാക്കാനും ചെമ്മീന്‍ മുമ്പനാണ്. പുറത്തുനിന്നും കഴിച്ച ചെമ്മീന്‍ ബിരിയാണിയുടെ രുചി നാവിലൂറുന്നില്ലേ, മടിക്കേണ്ട വീട്ടില്‍ പരീക്ഷിച്ചുകളയാം. എല്ലാ സാധനങ്ങളുമുണ്ടെങ്കില്‍ വെറും 30മിനിറ്റുകൊണ്ട് ചെമ്മീന്‍ ബിരിയാണിറെഡി
ആവശ്യമുള്ള വസ്തുക്കള്‍
1 ചെമ്മീന്‍ 500 ഗ്രാം
2 ബസ്മതി അരി(ബിരിയാണി അരി) 3 കപ്പ്
3 നെയ്യ്- 5 ടീസ്പൂണ്‍
4 സവോള- 1 വലുത്
5 തക്കാളി 1 വലുത്
6 പച്ചമുളക്- അഞ്ചെണ്ണം
7 ഇഞ്ചി- ഒരു ചെറിയ കഷണം
8 വെളുത്തുള്ളി - 4അല്ലി
9 മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
10 മുളക് പൊടി- ഒരു ടീസ്പൂണ്‍
11 കശുവണ്ടിപ്പരിപ്പ് -10എണ്ണം
12 തേങ്ങാപ്പാല്‍ 1കപ്പ്
13 മല്ലിയില- ആവശ്യത്തിന്
14 പുതിനയില -ആവശ്യത്തിന്
15 വെള്ളം- 5കപ്പ്
16 ഏലയ്ക്ക -2എണ്ണം
17 കറുവപ്പട്ട - രണ്ടു കഷണം
18 ഗ്രാമ്പൂ- 3 എണ്ണം
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകി വെള്ളം വാര്‍ത്ത് വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം വാര്‍ത്ത് വയ്ക്കണം.
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നവ ഒരുമിച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ 5ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക ഇതിലേയ്ക്ക ഏലയ്്ക, ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പ്്, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവോളയിട്ട് വീണ്ടും നന്നായി ഇളക്കുക.
സവോള നന്നായി വഴന്നാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്നുകളിഞ്ഞാല്‍ അതിലേയ്ക്ക് കഴുകിവച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക. ചെമ്മീനിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.
പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് വെയ്ക്കുക. രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്പോള്‍ മാറ്റിവച്ച് ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പുക
മേമ്പൊടി
ചെമ്മീന്‍ വേണമെങ്കില്‍ പകുതി വേവച്ചശേഷവും ഇതില്‍ ചേര്‍ക്കാവുന്നതാണ്, എണ്ണയില്‍ പൊരിച്ച ചെമ്മീന്‍ ചേര്‍ത്താല്‍ രുചിയില്‍ വ്യത്യാസം വരുത്താന്‍ കഴിയും.
ബിരിയാണി ഉണ്ടാക്കാന്‍ നല്ല വലുപ്പമുള്ള ചെമന്ന നിറത്തിലുള്ള ചെമ്മീന്‍ തിരഞ്ഞെടുക്കുക. ഇതിന് രുചി കൂടും.