ചീര+മിന്‍റ് ജൂസ്





ചേരുവകൾ 

  • ചീര
  • മിന്‍റ് ഇല
  • നാരങ്ങനീര്
  • മഞ്ഞൾപ്പൊടി
  • ജീരകപ്പൊടി

തയാറാക്കുന്ന വിധം 

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. 

(അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായകമാണ്.)



[Read More...]


ബീറ്റ്റൂട്ട് ജൂസ്




ചേരുവകൾ 

  • ബീറ്റ്റൂട്ട്
  • കുക്കുംബർ 
  • ഇഞ്ചി
  • നാരങ്ങനീർ 

തയാറാക്കുന്ന വിധം 

രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്. 

(ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായിക്കും.)


[Read More...]


ചിക്കന്‍ ഫ്രൈഡ് റൈസ്‌





I. ചേരുവകൾ 

  • ചിക്കന്‍ പീസ് ആക്കിയത് - 300 ഗ്രാം (ബോണ്‍ലെസ്സ് ചിക്കന്‍ ആണ് വേണ്ടത് ..അത് ഇത്തിരി നീളത്തില്‍ മുറിച്ചത്)
  • സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
  • കോണ്‍ ഫ്‌ലോര്‍ - 3 സ്പൂണ്‍
  • കുരുമുളക് പൊടി - ആവശ്യത്തിനു
  • ഉപ്പു - ആവശ്യത്തിനു
ഇത്രേം ചേരുവകൾ ചിക്കനില്‍ പുരട്ടി 20 മിനിറ്റ് വെക്കുക. അതിനു ശേഷം ഇത്തിരി ഓയില്‍ ഒഴിച് ഫ്രൈ ചെയ്തു മാറ്റി വെക്കുക .

II. ചേരുവകൾ 

  • ബസ്മതി റൈസ് - 2 കപ്പ് 
  • ചെറുതായി കട്ട് ചെയ്ത പച്ചക്കറി - കാരറ്റ് ,കാബജ്, കാപ്‌സികം ,ബീന്‍സ്, സ്പ്രിംഗ് ഒനിയന്‍ ഓരോ കപ്പ് വീതം.
  • സവോള അരിഞ്ഞത് - 1 വലുത്
  • വെളുത്തുള്ളി കൊത്തി അരിഞ്ഞത് - ഒന്നര സ്പൂണ്‍
  • സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
  • വിനാഗിരി - 1 ടേബിള്‍ സ്പൂണ്‍
  • വെള്ള കുരുമുളക് പൊടി - (ആവശ്യത്തിനു)
  • മുട്ട - 2 ( ഉപ്പ് ചേര്‍ത്ത് ചിക്കി പൊരിച്ചു വെക്കണം)

നന്നായി വാഷ് ചെയ്ത 2 കപ്പ് ബസ്മതി റൈസ് അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം വേവിച് അധികം വെന്തു പോകാതെ വാര്‍ത്തെടുക്കുക. എന്നിട്ട് തണുക്കാന്‍ വെക്കുക.

ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതിനു മുന്‍പേ എല്ലാ ചേരുവകളും അടുത്ത് റെഡി ആക്കി വെക്കണം. പിന്നെ നല്ല ഹൈ ഹീറ്റില്‍ സ്പീഡില്‍ വേണം മിക്‌സ് ചെയ്യാന്‍.

പാചകം ചെയ്യുന്ന വിധം


പാനില്‍ 2 സ്പൂണ്‍ സൺഫ്ലവർ  ഓയില്‍ ഒഴിച് വെളുത്തുള്ളി വഴറ്റിയ ശേഷം സവോള , പച്ചക്കറി, പകുതി സ്പ്രിംഗ് ഒനിയൻ ചേര്‍ത്തു ഒന്ന് വഴറ്റുക. ഒന്നും വെന്തു പോകരുത്. അതിനു ശേഷം സോയ സോസ , റൈസ്, മുട്ട, ചിക്കന്‍, കുരുമുളക് പൊടി, വിനാഗിരി എല്ലാം ചേര്‍ത്ത് പെട്ടന്ന് മിക്‌സ് ചെയ്ത് എടുക്കുക. തീ ഓഫ് ചെയ്യുക. ലാസ്റ്റ് ബാക്കിയുള്ള സ്പ്രിംഗ് ഒനിയന്‍ കൂടി ചേര്‍ക്കാം. 






[Read More...]


പുളി ഇഞ്ചി



 



ചേരുവകൾ

  • ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)
  • പച്ചമുളക് – 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
  • പുളിചെറുനാരങ്ങ – വലിപ്പത്തിൽ
  • മുളക് പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • ശർക്കര പൊടിച്ചത് – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് 1/2 ടീസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില


പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക.

മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ശർക്കര ഇടുക. വെള്ളം വറ്റി നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കാം.

[Read More...]


മാമ്പഴ പുളിശ്ശേരി



 



ചേരുവകൾ

  • പഴുത്ത മാങ്ങ – 5 എണ്ണം
  • മോര് – അരലിറ്റർ
  • തേങ്ങ ചിരകിയത് – ഒരു മുറി
  • മുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • കറിവേപ്പില – നാല്തണ്ട്
  • ഉലുവ – 1/2 ടീസ്പൂണ്
  • വറ്റൽ മുളക് 4 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക . മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും , ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത്. അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.


[Read More...]


കാപ്സിക്കം ഓംലെറ്റ്




ചേരുവകൾ 

  • കാപ്സിക്കം - 3 എണ്ണം 
  • മുട്ട - 3  എണ്ണം 
  • പച്ചമുളക് - 2 എണ്ണം ( എരിവ് അനുസരിച്ച് എടുക്കുക )
  • കുരുമുളക് പൊടി 
  • കറിവേപ്പില 
  • ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

കാപ്‌സിക്കം നന്നായി കഴുകി മുകൾഭാഗം ഒരു അടപ്പു പോലെ മുറിച്ച് എടുക്കുക . അതിനുശേഷം ഉള്ളിൽ ഉള്ള അരി കളയുക. ഇത് നിവർത്തി വെച്ച് ഇതിലേക്ക് ഒരു മുട്ടയും ഒരു സ്പൂൺ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി മുറിച്ചു വെച്ച മുകൾഭാഗം തിരിച്ച്  അടച്ചു വെച്ച് ഇത് ഇളകി പോകാതിരിക്കാൻ സൈഡിൽ  ടൂത്ത്പിക്ക് കുത്തി വെച്ച് വെക്കാം. 

ഇഡ്ഡലി തയാറാക്കുന്ന പാത്രത്തിൽ 8 മിനിറ്റ് മൂടി വച്ച് ആവി കയറ്റി എടുക്കാം. കാപ്‌സിക്കം കളർ മാറുമ്പോൾ അടുപ്പിൽ നിന്ന് എടുത്തു തണുത്തതിന് ശേഷം മുറിച്ചു സെർവ് ചെയ്യാം.


[Read More...]


ഓണമെഴുക്കുപുരട്ടി




ചേരുവകൾ 

  • പച്ച കായ - 2 എണ്ണം
  • ചേന - 150 ഗ്രാം
  • അച്ചിങ്ങ - 10-15 എണ്ണം
  • വഴുതനങ്ങ - ഒരെണ്ണം
  • പച്ചമുളക് - എരുവിന് ആവശ്യമായത്

പാകം ചെയ്യുന്ന വിധം 


ചേനയും കായയും വഴുതനങ്ങയും ചതുരക്കഷ്ണങ്ങൾ ആയി നുറുക്കുക
പയർ അല്പം നീളത്തിൽ നുറുക്കുക

ചേനയും പയറും കായയും ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും എരുവിന് ആവശ്യമായ പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക

വെള്ളം വറ്റാറാകുമ്പോൾ വഴുതനങ്ങ ചേർക്കുക

വെള്ളം വറ്റുമ്പോൾ അല്പം വെളിച്ചെണ്ണ ചേർത്ത് ചെറു തീയിൽ പകമാക്കി എടുക്കുക .




[Read More...]


പച്ചടി (ഓണവിഭവങ്ങള്‍)



ചേരുവകൾ

  • തൈര് 
  • വെണ്ടക്ക
  • പച്ചമുളകു 
  • വെളിച്ചെണ്ണ
  • വറ്റല്‍മുളക്
  • കടുക്
  • കറിവേപ്പില
  • തേങ്ങ
  • ജീരകം 
  • ഉപ്പ് 

തയ്യാറാക്കുന്ന വിധം: 

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത് അരപ്പും ചേര്‍ത്ത് ചെറുതായി തിള വരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക. തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്. 

ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ല്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്ത് വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.


[Read More...]


ചിക്കന്‍ റോസ്റ്റ് (iii)





ചേരുവകള്‍

  • ചിക്കന്‍ – 500 ഗ്രാം
  • സവാള – അഞ്ച് എണ്ണം
  • പച്ചമുളക് – നാല് എണ്ണം
  • ഇഞ്ചി – സാമാന്യം വലിയ കഷ്ണം
  • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍
  • തക്കാളി – ഒന്നു വലുത്
  • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍
  • കറിവേപ്പില – രണ്ട് തണ്ട്
  • കറുവപ്പട്ട– ഒരു കഷണം
  • ഗ്രാംപൂ – മൂന്ന് എണ്ണം
  • പെരുംജീരകം– രണ്ട് നുള്ള്
  • കുരുമുളക് – അര ടീസ്പൂണ്‍
  • ഏലക്ക – മൂന്ന് എണ്ണം
  • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി – ഒന്നര ടീസ്പൂണ്‍
  • കുരുമുളകുപൊടി – അര ടീസ്പൂണ്‍
  • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
  • ചിക്കന്‍ മസാല – ഒരു ടീസ്പൂണ്‍
  • തേങ്ങാക്കൊത്ത്– നാലു ടീസ്പൂണ്‍
  • ഉപ്പ്, എണ്ണ – പാകത്തിന് 

തയാറാക്കുന്ന വിധം:

ചിക്കന്‍ കഷണങ്ങള്‍ അല്പം മഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ പേസ്റ്റ് ആക്കി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാംപൂ, കുരുമുളക്, പെരുംജീരകം, ഏലക്ക ഇവ ചേര്‍ത്തു മൂപ്പിക്കുക. ചേരുവകള്‍ ചതച്ചെടുത്താല്‍ കൂടുതല്‍ നന്നാകും. മസാല മൂത്തുകഴിഞ്ഞു സവാള നീളത്തില്‍ അരിഞ്ഞത് ഇതിലേക്കു ചേര്‍ത്തു വഴറ്റുക.
നിറം മാറി വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവയും കൂടി ചേര്‍ക്കണം. ശേഷം, തക്കാളി അരിഞ്ഞത് തേങ്ങാക്കൊത്ത്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല ഇവ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. പച്ചമണം മാറി വരുമ്പോള്‍ ചിക്കന്‍ കഷണങ്ങളും പാകത്തിനു ഉപ്പും ബാക്കി നാരങ്ങാനീരും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് വളരെ കുറച്ചു വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. ചിക്കനിലെ വെള്ളം ഇറങ്ങി വറ്റിവരുമ്പോള്‍, മസാല ചിക്കന്‍ കഷണളില്‍ നന്നായി പിടിച്ചിരിക്കുന്ന പരുവം ആകുമ്പോള്‍ തീ അണയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള കനം കുറച്ച് അരിഞ്ഞത് വറുത്തെടുക്കണം. ഇത് തയാറാക്കിയിരിക്കുന്ന ചിക്കനു മേല്‍ വിതറി ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മല്ലിയില കൂടി തൂകാവുന്നതാണ്.


[Read More...]


താറാവ് റോസ്റ്റ് (ii)





ചേരുവകള്‍

  • താറാവ്    ഒന്ന് 
  • ചുവന്നുള്ളി    50 ഗ്രാം
  • ഇഞ്ചി    രണ്ട് കഷ്ണം
  • വെളുത്തുള്ളി    ഒരു തുടം
  • മഞ്ഞള്‍പൊടി    ഒരു ടീസ്പൂണ്‍
  • മസാലപ്പൊടി    രണ്ട് ടീസ്പൂണ്‍
  • മുളകുപൊടി    രണ്ട് ടേ.സ്പൂണ്‍
  • കുരുമുളകുപൊടി    ഒരു ടീസ്പൂണ്‍
  • കറിവേപ്പില    ഒരു തണ്ട്
  • സവാള, പച്ചമുളക്    രണ്ടെണ്ണം വീതം
  • കറിവേപ്പില    ഒരു തണ്ട്
  • ഉരുളക്കിഴങ്ങ് (വട്ടത്തില്‍ അരിഞ്ഞത്) ഒരെണ്ണം

തയ്യാറാക്കുന്ന വിധം

വലിയ കഷ്ണങ്ങളാക്കിയ താറാവിറച്ചിയില്‍ ചുവന്നുള്ളി, പകുതി ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മസാലപ്പൊടി, പകുതി മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. താറാവിന്റെ നെയ്യ് ഊറ്റിയെടുത്ത് അതില്‍ താറാവ് കഷ്ണങ്ങള്‍ വറുക്കുക. 

ബാക്കിയുള്ള നെയ്യില്‍ ഉരുളക്കിഴങ്ങ് വറുക്കുക. അതില്‍ തന്നെ നീളത്തിലരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം  മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചതും ചേര്‍ക്കുക. 

ഇതില്‍ ഇറച്ചിയുടെ ഗ്രേവി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി അല്‍പം കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങാം. വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളിട്ട് അലങ്കരിക്കുക.

[Read More...]


ആപ്പിള്‍ ഹണി കേക്ക്



 

ചേരുവകൾ 

  • നല്ല മധുരമുള്ള ആപ്പിള്‍ കുനുകുനെ അരിഞ്ഞത്  രണ്ടുകപ്പ്
  • നിലവാരമുള്ള തേന്‍  അരക്കപ്പ്
  • മൈദ 800 ഗ്രാം
  • ഉണക്കമുന്തിരി കാല്‍ക്കപ്പ്
  • മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള്‌ചെറീസ് അരിഞ്ഞത്   പത്തെണ്ണം
  • വെണ്ണ 400 ഗ്രാം
  • ബേക്കിങ് പൗഡര്‍ ഒരുനുള്ള്പഞ്ചസാര 250 ഗ്രാം
  • നെയ്യ്  50 മില്ലി

തയ്യാറാക്കുന്നവിധം

ആപ്പിള്‍ കുനുകുനെ അരിഞ്ഞത്, തേന്‍ എന്നിവ നെയ്യ് ചേര്‍ത്ത് കുഴച്ചതിന് ശേഷം മാറ്റിവെക്കുക. മൈദപ്പൊടി, ബേക്കിങ് പൗഡര്‍, മഞ്ഞ ഫുഡ് കളര്‍ എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. വെണ്ണയില്‍ പഞ്ചസാര നന്നായിഅടിച്ച് പതപ്പിക്കുക അതിലേക്ക് പശുനെയ്യില്‍ തേനൊഴിച്ച് കുഴച്ചെടുത്ത ആപ്പിള്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം 

ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് പാത്രത്തില്‍ ഒഴിക്കുക. അണ്ടിപ്പരിപ്പോ ചെറീസോ വെച്ച് മുകള്‍ഭാഗം അലങ്കരിച്ചശേഷം ബേക്കിങ്തട്ട് ഓവനില്‍ വെച്ച് 180 ഡിഗ്രി ചൂടില്‍ 40 മിനിറ്റ് വേവിക്കുക. ആപ്പിള്‍ ഹണി കേക്ക് തട്ടില്‍ നിന്ന് ഒഴിവാക്കിയുപയോഗിക്കാം. 

(പ്രമോദ്കുമാര്‍ വി.സി.)

[Read More...]


ചോക്ലേറ്റ് കേക്ക്



 


ചേരുവകൾ 

  • മൈദ 1 കപ്പ്
  • കൊക്കോ പൗഡർ 3 ടേബിൾസ്പൂൺ
  • ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
  • ബേക്കിംഗ് സോഡാ 1/2 ടീസ്പൂൺ
  • മുട്ട 3 എണ്ണം പാൽ 1/2 കപ്പ്
  • വെജിറ്റബിൾ ഓയിൽ 1/2 കപ്പ്‌ ഉപ്പ് 1/2 ടീസ്പൂൺ
  • വാനില എസൻസ് 1 ടീസ്പൂൺ‌
  • പഞ്ചസാര പൊടിച്ചത് 1 കപ്പ്

തയ്യാറാക്കുന്ന വിധം 

ആദ്യം മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവയ്ക്കുക.

ശേഷം പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തു അടിച്ചെടുക്കുക. എസെൻസ് ചേർക്കുക.

ഇതിലേക്ക് അരിച്ചുവച്ച മൈദക്കൂട്ട് ചേർക്കുക. ഇടവിട്ട് പാലും ചേർത്ത് കൊടുക്കുക.

ചൂടാക്കിയിട്ട ഓവനിൽ വച്ച് 30 മിനിറ്റ് 170 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തിൽ അലങ്കരിക്കുകയും ചെയ്യാം.



(ഷിഫിനാ അഷറഫ്)


[Read More...]


കടച്ചക്ക വറുത്തരച്ചത്



ചേരുവകൾ:


  • കടച്ചക്ക - ഒന്നിന്‍റെ പകുതി
  • തേങ്ങ ചിരണ്ടിയത് - രണ്ട് കപ്പ് 
  • മുളകുപൊടി  - ഒരു ടീസ്പൂണ്‍
  • മല്ലിപ്പൊടി  - ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി  - ഒരു നുള്ള് 
  • സവാള  - ഒരു എണ്ണം    
  • പച്ചമുളക് - രണ്ട് എണ്ണം
  • ചെറിയ ഉള്ളി  - ആറ് എണ്ണം    
  • വറ്റല്‍മുളക് - രണ്ട് എണ്ണം 
  • കറിവേപ്പില  - രണ്ട് ഇതള്‍    
  • കടുക്  - അര ടീസ്പൂണ്‍
  • എണ്ണ  - ഒരു ടേബിള്‍ സ്പൂണ്‍    
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്നവിധം: 

കടച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി സവാളയും പച്ചമുളകും മഞ്ഞൾപൊടിയും ഉപ്പും വെള്ളവും (രണ്ട് കപ്പ്) ചേര്‍ത്ത്  വേവിക്കുക.  അര ടേബിള്‍സ്പൂണ്‍  ചൂടാക്കി തേങ്ങ ചിരണ്ടിയതും മൂന്ന് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ഇട്ട് വറക്കുക. ഗോള്‍ഡ് നിറമാകുമ്പോള്‍ മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി വാങ്ങുക. ചൂടാറുമ്പോള്‍ മിക്സിയിലെ വെള്ളം കൂടാതെ അരച്ച ശേഷം വെള്ളത്തില്‍ കലക്കി കടച്ചക്കയിൽ ചേര്‍ത്ത്  ചെറുതായി തിളപ്പിക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക.


[Read More...]


Ginger tea with apples (weight loss)




Ingredients 

  • The root of ginger is 30 g.
  • Water — 2.5 liters
  • Apples -2 pcs
  • Lemon — half
  • Sugar — 100 gr.

Method 

Grate the root of the ginger on a large grater, put in an enamel saucepan and add water.

Put on the fire, how to boil, reduce heat, add washed and sliced ​​apples and simmer 3-5 minutes.

Fire switch off and infuse for 10 minutes. Add juice to half a lemon and sugar. The drink is ready.

Sugar can be replaced with fructose. Or sweeten a bit of the cooled honey drink (in too hot liquid honey loses all its useful properties).


[Read More...]


ആല്‍മണ്ട് സൂപ്പ്



ചേരുവകൾ:


  • ബദാം വാട്ടിയത്-രണ്ട് കപ്പ്
  • പാല്‍-ഒരു കപ്പ്
  • കുങ്കുമപ്പൂവ്-അല്‍പം
  • ക്രീം-രണ്ട് ടേ.സ്പൂണ്‍
  • ചിക്കന്‍ സ്റ്റോക്-മൂന്ന് കപ്പ്
  • ജാതിക്ക-കാല്‍ ടീസ്പൂണ്‍
  • ഉപ്പ്-പാകത്തിന്
  • കുരുമുളക്-പാകത്തിന്

പാകം ചെയ്യുന്ന വിധം:


ബദാം അരച്ച് (ഒന്നര കപ്പ്) വെക്കുക. ഇതില്‍ പാല്‍, കുങ്കുമപ്പൂവ്, ജാതിക്ക, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വെക്കുക.  ചിക്കന്‍ സ്റ്റോക് അല്ലെങ്കില്‍ വെള്ളം എന്നിവ ചേര്‍ക്കുക. ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഏഴ് മിനിറ്റ് തിളപ്പിക്കുക. ക്രീമും ബദാം അരിഞ്ഞതും (അരക്കപ്പ്) ചേര്‍ത്തലങ്കരിച്ച് ചൂടോടെ വിളമ്പുക.

[Read More...]


ഫ്രഞ്ച് ടോസ്റ്





ചേരുവകൾ 


  • ബ്രെഡ് -5
  • പാല് -1 ഗ്ലാസ്‌ 
  • മുട്ട -2
  • പഞ്ചസാര -2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ -ഒരു നുള്ള് 

തയാറാക്കുന്ന രീതി 

ഒരു പാത്രത്തിലേക്ക് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. പാലും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇതിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രഡ് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് തയാറാക്കിയ മാവിൽ മുക്കി ചൂടായ പാനിൽ ഫ്രൈ ചെയ്തെടുക്കാം.

.
[Read More...]


കുരുമുളക്‌ കോഴിറോസ്‌റ്റ്



ആവശ്യമുള്ള സാധനങ്ങള്‍

  • കോഴി(കാലും തുടയും)- 6 കഷണം
  • വെളിച്ചെണ്ണ- 1/2 കപ്പ്‌
  • സവാള (അരിഞ്ഞത്‌)- 8 എണ്ണം
  • വെളുത്തുള്ളി- 6 അല്ലി
  • ചുവന്നമുളക്‌ - (രണ്ടായി മുറിച്ചത്‌)- 8 എണ്ണം
  • ഉപ്പ്‌- 1 ടീസ്‌പൂണ്‍
  • കുരുമുളക്‌ (പൊടിച്ചത്‌)- 1 ടേബിള്‍ സ്‌പൂണ്‍
  • കറുവാപ്പട്ട(ഒരിഞ്ചുനീളമുള്ളത്‌)- 2 കഷണം
  • വറുത്ത ഉരുളക്കിഴങ്ങ്‌- അര കപ്പ്‌

തയ്യാറാക്കുന്നവിധം

വലിയ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതില്‍ വെളുത്തുള്ളി ചേര്‍ത്ത്‌ അതും ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. പിന്നീട്‌ ചുവന്നുമുളക്‌ ചേര്‍ത്ത്‌ ചെറുതായി വഴറ്റിയ ശേഷം കോഴിയും ഉപ്പ്‌, കുരുമുളക്‌, കറുവാപ്പട്ട എന്നിവ നന്നായി യോജിപ്പിച്ച ശേഷം തീ കുറച്ച്‌ ഇരുപതുമിനിട്ട്‌ വേവിക്കുക.
ചിക്കന്‍ കഷണങ്ങള്‍ വെന്ത്‌ ഉള്ളിയും കുരുമുളകും നന്നായി പിടിക്കുന്നതുവരെ അഞ്ചു മിനിറ്റ്‌ ഇടവിട്ട്‌ പാത്രത്തിന്റെ അടപ്പുമാറ്റി ഇളക്കുക. ചൂടോടെ വറുത്ത ഉരുളക്കിഴങ്ങു ചേര്‍ത്ത്‌ ചോറിനൊപ്പം വിളമ്പാം.



[Read More...]


വെള്ളെപ്പവും കോഴികറിയും




വെള്ളയപ്പം 

ആവശ്യമുള്ള സാധനങ്ങൾ

  • പച്ചരി - 2 കപ്പ്‌
  • തേങ്ങ - അര കപ്പ്‌
  • ഈസ്റ്റ്‌ - അര ടീസ്പൂണ്‍
  • പശുവിൻ പാല്‍ - കാല്‍ കപ്പ്‌ 
  • പഞ്ചസാര - 6 ടീസ്പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.

3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

4. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

6. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയിലോ ഫ്രയിങ് പാനിലോ) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു അടച്ചു വയ്ക്കുക

കുറിപ്പ്: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.


നാടന്‍ കോഴി കറി

ആവശ്യമുള്ള സാധനങ്ങൾ


  • ചിക്കന്‍ (ചെറിയ കക്ഷണം ആക്കി മുറിച്ചത്) - ഒരു കിലോ
  • ഇഞ്ചി- ചെറിയ കക്ഷണം ആയി മുറിച്ചത്
  • വെളുത്തുള്ളി - 5 അല്ലി, ചെറുതായി കീറി എടുത്തത്
  • പച്ചമുളക് - 4 , രണ്ടായി കീറിയത്
  • ചെറിയ ഉള്ളി - 500 ഗ്രാം,രണ്ടായി കീറിയത്
  • തക്കാളി - ഒരെണ്ണം
  • തേങ്ങാ - ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത്
  • തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര് - 1/2 ഗ്ലാസ്സ്
  • കറിവേപ്പില - 2 ഇതള്‍
  • മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ
  • മുളകു പൊടി - രണ്ട് സ്പൂണ്‍
  • മല്ലി പൊടി - രണ്ട് സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍
  • കുരുമുളകു പൊട - 1 സ്പൂണ്‍
  • മസാല പൊടി - 1 സ്പൂണ്‍

ഇതെല്ലാം നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക.

ഉണ്ടാക്കേണ്ട വിധം

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ ഇത് തുടരണം.ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍, പച്ച മുളക്, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക.നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോൾ, ഉപ്പ് ആവശ്യത്തിനു ചേർക്കുക .പിന്നെ തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക. അതില്‍ ചിക്കനും മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കരുത്.

ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക.ഇനി ചൂടോടെ പാത്രത്തിലേക്ക് വിളമ്പി ആവശ്യാനുസരണം കഴിക്കാം.


[Read More...]


റോസ്റ്റഡ് ചിക്കന്‍ (ഫുൾ)





ആവശ്യമുള്ള സാധനങ്ങള്‍ 

  • കോഴി - 1 എണ്ണം 
  • സവാള - 5 എണ്ണം 
  • ക്യാരറ്റ് - 4 എണ്ണം 
  • വെളുത്തുള്ളി - 3 എണ്ണം 
  • കറുവാപ്പട്ടയുടെ ഇല - 4 എണ്ണം 
  • തൈം - 25 ഗ്രാം 
  • റോസ്മേരി - 30 ഗ്രാം 
  • ഡിജോണ്‍ മസ്റ്റാര്‍ഡ് പേസ്റ്റ് - 30 ഗ്രാം 
  • ഒലിവ് ഓയില്‍ - 150 മില്ലി ലിറ്റര്‍ 
  • നാരങ്ങ - 1 എണ്ണം 
  • ഉപ്പ് - പാകത്തിന് 
  • ബട്ടര്‍ - 400 ഗ്രാം 
  • ഓറഞ്ച് ജ്യൂസ് - രണ്ട് ഓറഞ്ചിന്റേത്

തയാറാക്കുന്ന വിധം 

ചിക്കന്‍ നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. ശേഷം ചിക്കനില്‍ ഉപ്പും കുരുമുളകും തേച്ചുപിടിപ്പിച്ചുവയ്ക്കുക. മസ്റ്റാര്‍ഡ് പേസ്റ്റ് നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ്, തൈം, റോസ്മേരി, ഒലിവ് ഓയില്‍ എന്നിവ ബട്ടറുമായി യോജിപ്പിച്ച് ചിക്കനില്‍ തേച്ച് പിടിപ്പിക്കുക.

സവാള, ക്യാരറ്റ്, വെളുത്തുള്ളി, കറുവാപ്പട്ടയില, ഇവ വലിയ കഷണങ്ങളായി മുറിച്ച് ഒരു ട്രേയില്‍ നിരത്തി അതിനു മുകളില്‍ ചിക്കന്‍ വച്ച് ഓവനില്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. റോസ്റ്റഡ് പൊട്ടറ്റയോടൊപ്പമോ, ഗ്രില്‍ഡ് വെജിറ്റബിള്‍സിനൊപ്പമോ വിളമ്പാവുന്നതാണ്...

ഫിലോ വര്‍ഗ്ഗീസ് 
എക്‌സിക്യുട്ടീവ് ഷെഫ് , സൂരി കുമരകം  


[Read More...]


പ്ലം കേക്ക്



(2 കിലോ പ്ലംകേക്ക്)

ഫ്രൂട്ട് മിക്സ്

ചേരുവകൾ


  •  മുന്തിരി വൈന്‍ – 150 മില്ലി
  •  കറുത്ത ഉണക്കമുന്തിരി – 1/2 കിലോ
  •  ഇഞ്ചി ഉണക്കിയത് – 50 ഗ്രാം
  •  ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.
  •  പഞ്ചസാര – 50 ഗ്രാം
  •  ചെറുനാരങ്ങയുടെ തൊലി – 20 ഗ്രാം
  •  ജാതിക്കാപ്പൊടി – 10 ഗ്രം
  •  ഉപ്പ് – 5 ഗ്രാം
  •  ചെറുനാരങ്ങ നീര് – 1
  •  തേന്‍ – 25 മില്ലി
  •  റം – 100 മില്ലി


ഫ്രൂട്ട് മിക്സിംഗ് ആണ് കേക്കിന്റെ ആദ്യത്തെ ഭാഗം. ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേയ്ക്ക്മുന്തിരി വൈന്‍,പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത്,ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, കറത്ത ഉണക്കമുന്തിരി, ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, റം എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക.

കേക്ക്

  • ബട്ടര്‍ – 250 ഗ്രാം
  • പഞ്ചസാര – 250 ഗ്രാം
  • മൈദ – 250 ഗ്രാം
  • ബേക്കിംഗ് സോഡ – 1ടീ.സ്പൂൺ
  • മുട്ട – 6
  • പഞ്ചസാര കരിച്ചത് – 20 ഗ്രാം


തയ്യാറാക്കുന്ന വിധം

250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അവ ക്രീം ആകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേയ്ക്ക്പഞ്ചസാര കരിച്ചത് ചേര്‍ക്കുക.കേക്കിന്കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ്, കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക. മൈദയിൽ ബേക്കിംഗ് സോഡ ചേർത്തിളക്കി വെക്കണം.മൈദ കുറച്ചു കുറച്ചാ‍യി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒരു മണിക്കൂർ എങ്കിലും സമയം വേണം കേക്ക് ബേയ്ക്കാവാന്‍. തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

കുറിപ്പ്:-

ഓരോ ചേരുവകൾ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാൻ കാരണമാകും.


[Read More...]


ചീസ് കേക്ക്




ചേരുവകൾ:

  • കേക്ക് (ഗീ കേക്ക്)-500 ഗ്രാം
  • ഓറഞ്ച് ജ്യൂസ്-അരക്കപ്പ്
  • ഫ്രഷ് ക്രീം-400 ഗ്രാം
  • ചീസ് സ്പ്രെഡ്-400 ഗ്രാം
  • പാല്‍-അരക്കപ്പ്
  • പഞ്ചസാര-ആറ് ടേബ്ള്‍ സ്പൂണ്‍
  • ചെറുനാരങ്ങാ നീര്-ഒരു ടേബ്ള്‍സ്പൂണ്‍
  • ജലാറ്റിന്‍-90 ഗ്രാം
  • വെള്ളം-അരക്കപ്പ്
  • വാനില എസ്സന്‍സ്-ഒരു ടീസ്പൂണ്‍
  • പൈനാപ്പിള്‍-ഒരു ടിന്‍
  • പൈനാപ്പിള്‍ ജെല്ലി-ഒരു പാക്കറ്റ്

പാകം ചെയ്യുന്ന വിധം:

കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍റ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.
[Read More...]


ഹല്‍വ




ചേരുവകള്‍

  • കോണ്‍ഫ്ളോര്‍ ഒരു കപ്പ്
  • പഞ്ചസാര – 2 കപ്പ്
  • വെള്ളം 3കപ്പ്
  • നാരങ്ങാനീര് – ഒരു ടീസൂണ്‍
  • കാഷ്യൂനട്ട് കിസ്മിസ് – അരപ്പിടി വീതം
  • മഞ്ഞള്‍പ്പൊടി/ ഫുഡ് കളര്‍ – ഒരു നുള്ള് / 2 തുള്ളി
  • പൈനാപ്പിള്‍ എസനസ് – 3 തുള്ളി
  • നെയ്യ് – ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ രണ്ടു കപ്പ് പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് പാനിയാക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്‍ക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഒരു കപ്പ് കോണ്ഫ്ളോറില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കിയോജിപ്പിച്ച് ചേര്‍ത്ത് തുടരെ ഇളക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ഒരു നുള്ള് അല്ലെങ്കില്‍ ഫുഡ് കളര്‍ പൈനാപ്പിള്‍ എസന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. പാത്രത്തില്‍ നിന്ന് വിട്ടു തുടങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് കൊടുക്കണം.

ഇങ്ങനെ പകുതി നെയ്യ് ചേര്‍ത്ത ശേഷം കാഷ്യൂ, കിസ്മിസ് ചേര്‍ക്കുക. വീണ്ടും ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് ആറുമുതല്‍ ഒന്‍പത് മിനിട്ടുവരെ തുടരെ അടിയില്‍ പിടിക്കാതെ ഇളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. ചതുരാകൃതിയിലുള്ള പാത്രത്തില്‍ മുറിച്ചെടുക്കാന്‍ എളുപ്പമാകും. തണുത്തതിനുശേഷം മുറിച്ച് ഉപയോഗിക്കാം.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs